ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്: ഇന്ത്യയ്ക്ക് തിരിച്ചടി; ബുംറ കളിക്കില്ല
Tuesday, February 11, 2025 11:58 PM IST
മുംബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുന്നതിനു മുന്‍പ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്കിന്റെ പിടിയിലായ ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു.
ബുംറയ്ക്ക് പകരമായി ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തി. യശസ്വി ജയ്സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തി. നേരത്തെ ടൂര്‍ണമെന്റിനുള്ള 15 അംഗ ടീമില്‍ ബുംറ ഉള്‍പ്പെട്ടിരുന്നു.
ടീമില്‍ മാറ്റം വരുത്താനുള്ള അവസാന ദിവസം ഇന്നായിരുന്നു. അതിനിടെയാണ് ബുംറ ഫിറ്റല്ലെന്ന കാര്യം ബിസിസിഐ പുറത്തുവിട്ടത്.