മസ്തകത്തിൽ മുറിവേറ്റ ആനയെ വീണ്ടും മയക്കു വെടിവെക്കും
Tuesday, February 11, 2025 11:43 PM IST
തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ വീണ്ടും മയക്കു വെടി വെക്കും. കോടനാട് എത്തിച്ചു ചികിത്സ നൽകാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് വീണ്ടും മയക്കുവെടി വയ്ക്കുന്നത്.
ആനയ്ക്കായുള്ള പുതിയ കൂടിന്റെ നിർമാണം പൂർത്തിയായാൽ ദൗത്യം ആരംഭിക്കും. ദൗത്യത്തിനായി കുങ്കി ആനകളെയും ഉപയോഗിക്കും. ഇതിനായി ഡോക്ടർ അരുൺ സക്കറിയയും സംഘവും അതിരപ്പിള്ളിയിലെത്തും.
ജനുവരി 26 നാണ് അതിരപ്പിള്ളിയില്‍ വച്ച് മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ചികിത്സ പൂർത്തിയാക്കി കാട്ടിലേക്ക് അയച്ചത്.