വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി; വയോധികന് ദാരുണാന്ത്യം
Tuesday, February 11, 2025 11:37 PM IST
തിരുവനന്തപുരം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി വയോധികൻ മരിച്ചു. പാലോട് - കരുമൺകോടുണ്ടായ സംഭവത്തിൽ പുരുഷോത്തമൻ (അജു,64) ആണ് മരിച്ചത്.
ചൊവ്വഴ്ച രാത്രിയിലാണ് ദാരുണ സംഭവം ഉണ്ടായത്. വീട്ടിൽ ഈ സമയത്ത് ആരും ഇല്ലായിരുന്നു. കാർ കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.
കാറിലിരുന്ന് പുരുഷോത്തമൻ തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.