കോട്ടയം ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിംഗിൽ റാഗിംഗ്; പോലീസ് കേസ് എടുത്തു
Tuesday, February 11, 2025 10:52 PM IST
കോട്ടയം: ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിംഗിൽ റാഗിംഗ് എന്ന് പരാതി. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ കോമ്പസ് ഉപയോഗിച്ച് കുത്തി മുറിവേല്‍പ്പിച്ചെന്ന് ഉള്‍പ്പെടെയാണ് പരാതി.
സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ മൂന്ന് മാസത്തോളമായി സീനിയേഴ്സ് തങ്ങളെ ഉപദ്രവിക്കുന്നുണ്ടായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ മൊഴി നൽകി.
പീഡനം കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.