കയാക്കിംഗിനിടെ യുവതി കായലിൽ വീണു; രക്ഷിക്കാൻ ശ്രമിച്ച ഗൈഡിന് ദാരുണാന്ത്യം
Tuesday, February 11, 2025 10:18 PM IST
തിരുവനന്തപുരം: കയാക്കിംഗിനിടെ കായലിൽ വീണ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൈഡിന് ദാരുണാന്ത്യം. തിരുവനന്തപുരം അഞ്ചുതെങ്ങ് കായിക്കരയിലുണ്ടായ സംഭവത്തിൽ കായിക്കര സ്വദേശി മണിയൻ(60) ആണ് മരിച്ചത്.
വിനോദസഞ്ചാരികളായ തമിഴ്നാട് സ്വദേശികൾക്കൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. കായിക്കരയിൽ കയാക്കിംഗ് നടത്തുന്ന സ്ഥാപനത്തിലെ കയാക്കിംഗ് ഗൈഡ് ആയി പ്രവർത്തിക്കുകയായിരുന്നു മണിയൻ.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.