തി​രു​വ​ന​ന്ത​പു​രം: 20 വ​ർ​ഷം മു​ൻ​പ് ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്ന ആ​ശ​യം ആ​ദ്യ​മാ​യി മു​ന്നോ​ട്ടു​വ​ച്ച​തെ​ന്നും അ​ന്ന് ഇ​ട​തു ശ​ക്തി​ക​ൾ അ​തി​നെ എ​തി​ർ​ത്ത​ത് അ​തി​ന്‍റെ ക്രെ​ഡി​റ്റ് ഉ​മ്മ​ൻ‌ ചാ​ണ്ടി​ക്ക് ല​ഭി​ക്കു​മോ എ​ന്ന ഭ​യം​കൊ​ണ്ടാ​കാ​മെ​ന്നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ല്‍ മു​ൻ അം​ഗം ടി.​പി. ശ്രീ​നി​വാ​സ​ൻ.

ഇ​ത്ര​യും വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ പ​ല അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ മെ​ച്ച​പ്പെ​ടു​ത്താ​ൻ മ​റ്റ് മാ​ർ​ഗം ഇ​ല്ലെ​ന്ന് ഇ​പ്പോ​ൾ ഇ​ട​തു​പ​ക്ഷ​ത്തി​ന് മ​ന​സി​ലാ​യെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ടി.​പി. ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു.