ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം
Tuesday, February 11, 2025 5:57 PM IST
കൊച്ചി: ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം. ഇന്ന് ഉച്ചയ്ക്ക് ആലുവ യുസി കോളജിനു സമീപത്തുള്ള സ്നേഹതീരം റോഡിവച്ചാണ് യുവതിക്കു നേരെ ആക്രമണം ഉണ്ടായത്.
ബൈക്കിലെത്തിയ മുപ്പത്തടം സ്വദേശി അലി കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. ഉടൻതന്നെ യുവതി ഓടി രക്ഷപ്പെട്ടു. പിന്നാലെ ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ചൂണ്ടി സ്വദേശിനി ടെസിക്കു നേരെയായിരുന്നു ആക്രമണം. യുവതി ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അലിയും ടെസയും തമ്മിൽ സ്നേഹത്തിലായിരുന്നു. അലിയെ ടെസി ഫോണിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിൽ.
യുവതിയുടെ പരാതിയിൽ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു.