സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം
Tuesday, February 11, 2025 5:04 PM IST
കുന്നംകുളം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചൂണ്ടൽ പാറ അമ്പലത്തിന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ വേലൂർ സ്വദേശി ജോയൽ ജസ്റ്റിൻ (19) ആണ് മരിച്ചത്.
ജോയൽ പരീക്ഷയ്ക്കായി കോളജിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജോയലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഒല്ലൂർക്കര ഡോൺ ബോസ്കോ കോളജിലെ ഡിഗ്രി വിദ്യാർഥിയാണ്. കുന്നംകുളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.