കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
Tuesday, February 11, 2025 4:39 PM IST
മലപ്പുറം : കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിനി ഏലിയാമ്മയ്ക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഏലിയാമ്മ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രദേശത്ത് കാട്ടു പന്നികളുടെ ശല്ല്യം രൂക്ഷമാണെന്നും വനം വകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.