ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിനെ സ്ക്രൂഡ്രൈവറിന് കുത്തിക്കൊല്ലാൻ ശ്രമം
Tuesday, February 11, 2025 4:11 PM IST
കൊച്ചി: ആലുവയിൽ പൂക്കാട്ടുപടിയിൽ ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിനെ സ്ക്രൂഡ്രൈവറിന് കുത്തിക്കൊല്ലാൻ ശ്രമം. കാക്കനാട് സ്വദേശി മുൻസീറിനാണ് സ്ക്രൂഡ്രൈവറിന് കുത്തേറ്റത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ യുവാവ് കളമശേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സ്ക്രൂഡ്രൈവർ ശ്വാസകോശം തുളഞ്ഞ് മറുഭാഗത്തത്തിയിരുന്നു. ഇതിനുപുറമേ ഇയാളുടെ മുതുകിലും കണ്ണിനു താഴെയും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.
രാത്രിയായതിനാൽ കുത്തിയയാളെ തിരിച്ചറിയാനായില്ലെന്ന് യുവാവ് പോലീസിന് നൽകിയ മൊഴി. സിസിടിവി ഉൾപ്പെടെ പരിശോധിച്ച് എടത്തല പോലീസ് അന്വേഷണം നടത്തിവരികയാണ്.