തൊണ്ടയില്‍ അടപ്പ് കുടുങ്ങി കുഞ്ഞ് മരിച്ചു; ദുരൂഹതയെന്ന് പിതാവ്; പോലീസ് കേസെടുത്തു
Tuesday, February 11, 2025 12:13 PM IST
കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. പൊക്കുന്ന് നിസാറിന്റെ മകന് മുഹമ്മദ് ഇബാദ് ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കുഞ്ഞിനെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അതേസമയം രണ്ട് വര്‍ഷം മുന്‍പ് നിസാറിന്റെ മൂത്ത കുഞ്ഞ് ഇതേ രീതിയില്‍ മരിച്ചിരുന്നു. 14 ദിവസം മാത്രം പ്രായമുള്ളപ്പോഴായിരുന്നു സംഭവം. ഭാര്യവീട്ടില്വച്ചാണ് രണ്ട് കുട്ടികളും മരിച്ചത്.
മരണത്തില്‍ അസ്വാഭാവികത സംശയിച്ച് നിസാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.