പാലോട് അമ്പതുകാരനെ കൊന്നതും കാട്ടാന തന്നെ; സ്ഥിരീകരിച്ച് വനംവകുപ്പ്
Tuesday, February 11, 2025 11:46 AM IST
തിരുവനന്തപുരം: പാലോട് അമ്പതുകാരന് മരിച്ചത് കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തുവീട്ടില്‍ ബാബു ആണ് മരിച്ചത്. വനപാതയിലൂടെ പോയ ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ബന്ധുവീട്ടിലേക്ക് ജോലിക്ക് പോയതാണ് ഇയാള്‍. പിന്നീട് ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ചവൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.
എന്നാൽ രാത്രിയായതിനാല്‍ മൃതദേഹം പുറത്തെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിക്കുമെന്നാണ് വിവരം.