വന്യജീവി ആക്രമണങ്ങളെ സര്‍ക്കാര്‍ നിസാരവത്കരിക്കുന്നെന്ന് ഷംസുദ്ദീന്; പരാമര്‍ശം ഖേദകരമെന്ന് മന്ത്രി
Tuesday, February 11, 2025 10:45 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളെ സര്‍ക്കാര്‍ നിസാരവത്കരിക്കുന്നെന്ന് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍.ഷംസുദ്ദീന്. വയനാട്ടില്‍ സ്ത്രീയെ കടുവ വലിച്ചുകൊണ്ടുപോയി ഭക്ഷിക്കുന്ന ദാരുണസംഭവം ഉണ്ടായി. കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ വനംവകുപ്പിന് എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് എംഎല്‍എ നിയമസഭയിൽ ചോദിച്ചു.
വനംവകുപ്പിന്റെ കാമറയില്‍ ഇത് കാണാന്‍ കഴിഞ്ഞില്ലേയെന്നും എംഎല്‍എ ചോദ്യം ഉന്നയിച്ചു. എന്നാല്‍ വന്യജീവി ആക്രമണങ്ങളെ സര്‍ക്കാര്‍ നിസാരമായി കാണുന്നെന്ന പരാമര്‍ശം ഖേദകരമാണെന്ന് മന്ത്രി മറുപടി പറഞ്ഞു.
കാമറയുടെ പരിധിയിലുള്ള വന്യമൃഗങ്ങളെ മാത്രമേ ഇതിലൂടെ നിരീക്ഷിക്കാനാവൂ. മുഴുവന്‍ കാടിനെയും കാമറയുടെ നിരീക്ഷണത്തില്‍ പെടുത്താന്‍ കഴിയില്ല. ഉള്‍ക്കാടുകളില്‍ നിയന്ത്രണം ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു.