ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു
Tuesday, February 11, 2025 6:22 AM IST
ഹരിപ്പാട്: ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. ചെറുതന രഞ്ജിത്ത് ഭവനത്തിൽ രഞ്ജിത്ത് (42) ആണ് മരിച്ചത്.
ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജംഗ്ഷന് സമീപം ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇയാൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് റോഡിൽ വച്ചിരുന്ന ഡിവൈഡറിൽ ബൈക്ക് ഇടിച്ചു മറിയുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.