വ്യവസായിയെ ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; രവ്നീത് സിംഗ് ബിട്ടുവിന്റെ ഉറ്റ സഹായി അറസ്റ്റിൽ
Tuesday, February 11, 2025 4:46 AM IST
ലുധിയാന: വ്യവസായിയിൽനിന്നു ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന് കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടുവിന്റെ ഉറ്റ സഹായി രാജീവ് രാജ അറസ്റ്റിൽ.
യൂത്ത് കോൺഗ്രസ് ലുധിയാന ജില്ലാ പ്രസിഡന്റായിരുന്ന രാജീവ് രാജ 2024ൽ ബിട്ടുവിനൊപ്പം കോൺഗ്രസിൽ ചേരുകയായിരുന്നു. പഞ്ചാബിലെ എഎപി സർക്കാർ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി ബിട്ടു കുറ്റപ്പെടുത്തി.
“പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് ധൈര്യമുണ്ടെങ്കിൽ, സാധാരണ പ്രവർത്തകരെ പീഡിപ്പിക്കാതെ എന്നെ അറസ്റ്റ് ചെയ്യുക’’-ബിട്ടു പറഞ്ഞു.