അധ്യാപകന് മാനസികമായി പീഡിപ്പിച്ചെന്ന് പരാതി; യുവതി മരിച്ചനിലയില്‍
Tuesday, February 11, 2025 1:17 AM IST
പത്തനംതിട്ട: വിദ്യാർഥിനി തൂങ്ങി മരിച്ചനിലയിൽ. ചിറ്റാർ സ്വദേശിനി ഗായത്രി (19) യാണ് മരിച്ചത്.
കോന്നി മുറിഞ്ഞകല്ലിൽ ആണ് സംഭവം. വിദ്യാർഥിനി തൂങ്ങിമരിച്ചത് അധ്യാപകന്റെ മാനസിക പീഡനം മൂലം ആണ് എന്നാണ് അമ്മയുടെ പരാതി.
അടൂരിലെ അഗ്നിവീർ റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിൽ പഠിക്കുകയായിരുന്നു. ഇവിടുത്തെ അധ്യാപകൻ മാനസികമായി പീഡിപ്പിച്ചു എന്നാണ് അമ്മ ആരോപിക്കുന്നത്.