പനയംപാടത്ത് ബൈക്ക് കാൽനട യാത്രക്കാ൪ക്കിടയിലേക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു
Tuesday, February 11, 2025 12:54 AM IST
പാലക്കാട്: നിയന്ത്രണംവിട്ട ബൈക്ക് കാൽനട യാത്രക്കാ൪ക്കിടയിലേക്ക് മറിഞ്ഞു. പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ കരിമ്പ പനയംപാടത്ത് ആണ് സംഭവം.
കാൽനട യാത്രക്കാരായ രണ്ടു പേ൪ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പനയമ്പാടം സ്വദേശി മുസ്തഫക്കും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്.
പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നി വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.