യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
Tuesday, February 11, 2025 12:39 AM IST
ഹരിപ്പാട്: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ. താമല്ലാക്കൽ കാട്ടിൽ പടീറ്റതിൽ അനന്ദു(23), സുബീഷ് ഭവനിൽ സുബീഷ് (36) എന്നിവരാണ് പിടിയിലായത്.
താമല്ലാക്കൽ പാലക്കുന്നിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടൻ പാട്ടിനിടയിൽ ആണ് സംഘർഷമുണ്ടായതും തുടർന്ന് യുവാവിന് കുത്തേറ്റതും. കുമാരപുരം ആഞ്ഞിലിക്കപ്പറമ്പിൽ അമ്പാടി(21) ക്കാണ് തലയ്ക്ക് കുത്തേറ്റത്.
ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.