പാതിവില തട്ടിപ്പ്; നജീബ് കാന്തപുരത്തിന് എതിരായ പരാതി പിൻവലിച്ചു
Monday, February 10, 2025 8:14 PM IST
മലപ്പുറം : പാതിവില തട്ടിപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎയ്ക്കെതിരായ പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്.
തുടർ നടപടികൾക്ക് താത്പര്യമില്ലെന്ന് പുലാമന്തോൾ സ്വദേശിനിയായ പരാതിക്കാരി പോലീസിനെ അറിയിച്ചു. ഫെബ്രുവരി ഏഴാം തീയതിയാണ് പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരം എംഎൽഎക്ക് എതിരെ പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വഞ്ചന കുറ്റമുൾപ്പെടെയുള്ള വകുപ്പുകളാണ് എംഎൽഎയ്ക്കെതിരെ ചുമത്തിയിരുന്നത്. അതേസമയം കേസ് പിൻവലിക്കാൻ പെരിന്തൽമണ്ണ പോലീസ് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് ഉപദേശം തേടിയിട്ടുണ്ട്.