കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു
Monday, February 10, 2025 5:58 PM IST
കൊല്ലം: അസ്വാരസ്യങ്ങൾക്കൊടുവിൽ കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. അവസാന ഒരു വർഷം മേയർ സ്ഥാനം സിപിഐക്ക് നൽകും.
കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനം ഒഴിയാത്തതിൽ സിപിഐ പ്രതിഷേധത്തിലായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സബിത ദേവി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് സോമൻ എന്നിവർ രാജിവച്ചിരുന്നു.
സിപിഐ അംഗങ്ങൾ രാജിവച്ചപ്പോൾ തന്നെ ഫെബ്രുവരി പത്തിന് താൻ സ്ഥാനമൊഴിയുമെന്ന് പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് ഇന്നത്തെ രാജി. പുതിയ മേയറെ തീരുമാനിക്കാൻ അടുത്ത ദിവസം സിപിഐ യോഗം ചേരും.