മണ്ണാർക്കാട്ട് ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് 10 പേർക്ക് പരിക്ക്
Monday, February 10, 2025 12:07 PM IST
പാലക്കാട്: മണ്ണാർക്കാട് ട്രാവലർ മറിഞ്ഞ് അപകടം. മണ്ണാർക്കാട് ആനമൂളിക്കു സമീപമായിരുന്നു അപകടം. ട്രാവലറിലുണ്ടായിരുന്ന പത്തുപേർക്ക് അപകടത്തിൽ പരിക്കേറ്റു.
ഇവരെ മണ്ണാർക്കാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. അട്ടപ്പാടിയിൽ നിന്നു വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് മറിഞ്ഞത്.