വയനാട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Monday, February 10, 2025 1:12 AM IST
കൽപ്പറ്റ: വയനാട്ടിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പൊഴുതന അച്ചൂരാനം അമ്പലക്കൊല്ലി വീട്ടിൽ എ. ശ്യാംജിത്ത് (28) ആണ് പിടിയിലായത്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ശ്യാംജിത്തിനെ പിടികൂടിയത്. ശനിയാഴ്ച വൈകുന്നേരത്തോടെ പിണങ്ങോട് വച്ചാണ് ശ്യാംജിത്ത് പിടിയിലായത്.
ഇയാളിൽ നിന്ന് 0.10 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.