ഐഎസ്എൽ: ജംഷധ്പുർ എഫ്സിക്കെതിരെ ബംഗളൂരു എഫ്സിക്ക് തകർപ്പൻ ജയം
Sunday, February 9, 2025 11:31 PM IST
ബംഗളൂരു: ഐഎസ്എല്ലിൽ ജംഷധ്പുർ എഫ്സിക്കെതിരായ മത്സരത്തിൽ ബംഗളൂരു എഫ്സിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബംഗളൂരു എഫ്സി വിജയിച്ചത്.
ബംഗളൂരു എഫ്സിക്ക് വേണ്ടി ആൽബെർട്ടൊ നൊഗുവേര രണ്ട് ഗോളുകൾ നേടി. എഡ്ഗാർ മെൻഡസ് ഒരു ഗോളും സ്കോർ ചെയ്തു.
വിജയത്തോടെ ബംഗളൂരു എഫ്സിക്ക് 31 പോയിന്റായി. പോയിന്റ് ടേബിളിൽ ബംഗളൂരു എഫ്സി നാലാമതെത്തി.