കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. കൊ​ടി​യ​ത്തൂ​ർ കാ​രാ​ട്ട് സ്വ​ദേ​ശി​ക​ളാ​യ നെ​ജ്നാ​ബി (38), ജാ​ബി​നാ​സ് (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മു​ക്കം അ​ഗ​സ്ത്യ​മു​ഴി​യി​ൽ ഹൈ​സ്കൂ​ൾ റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡ​രി​കി​ലെ കു​ഴി​യി​ലേ​ക്ക് വീ​ണാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും മു​ക്കം കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തി​ൽ ജാ​ബി​നാ​സി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. പോ​ലീ​സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട‍​ർ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.