കൊ​ച്ചി: സി​നി​മ, സീ​രി​യ​ല്‍ ന​ട​ന്‍ അ​ജി​ത് വി​ജ​യ​ന്‍ (57) അ​ന്ത​രി​ച്ചു. വി​ഖ്യാ​ത ക​ഥ​ക​ളി ന​ട​ന്‍ ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​ന്‍ നാ​യ​ര്‍, പ്ര​ശ​സ്ത മോ​ഹി​നി​യാ​ട്ടം ക​ലാ​കാ​രി ക​ലാ​മ​ണ്ഡ​ലം ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ എ​ന്നി​വ​രു​ടെ ചെ​റു​മ​ക​നാ​ണ്. പ​രേ​ത​നാ​യ സി ​കെ വി​ജ​യ​ന്‍, മോ​ഹി​നി​യാ​ട്ട ഗു​രു ക​ല വി​ജ​യ​ന്‍ എ​ന്നി​വ​രു​ടെ മ​ക​നു​മാ​ണ്.

ഭാ​ര്യ ധ​ന്യ, മ​ക്ക​ള്‍ ഗാ​യ​ത്രി, ഗൗ​രി. പ​രേ​ത​നാ​യ പ്ര​ശ​സ്ത ന​ട​ൻ ക​ലാ​ശാ​ല ബാ​ബു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മാ​വ​നാ​ണ്.

ഒ​രു ഇ​ന്ത്യ​ൻ പ്ര​ണ​യ​ക​ഥ, അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ബാം​ഗ്ലൂ​ർ ഡേ​യ്‌​സ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി സി​നി​മ​ക​ളി​ലും ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.