കട്ടക്ക് ഏകദിനം: രോഹിത് ശർമയ്ക്ക് സെഞ്ചുറി
Sunday, February 9, 2025 8:37 PM IST
കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് സെഞ്ചുറി. ഏകദിന ക്രിക്കറ്റിലെ തന്റെ 32-ാം സെഞ്ചുറിയാണ് രോഹിത് ഇന്ന് നേടിയത്.
76 പന്തിലാണ് രോഹിത് സെഞ്ചുറി നേടിയത്. 338 ദിവസങ്ങൾക്ക് ശേഷമാണ് രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്നത്.