രഞ്ജി ട്രോഫി: ജമ്മു കാഷ്മീരിനെതിരെ കേരളത്തിന് ബാറ്റിംഗ് തകർച്ച
Sunday, February 9, 2025 7:09 PM IST
പൂന: ജമ്മു കാഷ്മീരിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിന് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനത്തിലെ കളി അവസാനിപ്പിച്ചപ്പോൾ ജമ്മുവിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 280നെതിരെ കേരളം ഒമ്പതിന് 200 എന്ന നിലയിലാണ്.
സല്മാന് നിസാര്‍ (49) ക്രീസിലുണ്ട്. അഞ്ച് വിക്കറ്റ് നേടിയ അകിബ് അലി ദറാണ് കേരളത്തെ തകര്‍ത്തത്. കേരളത്തിന് തുടക്കത്തിലെ രോഹന് കുന്നുമ്മല്‍(1), ഷോണ്‍ റോജര്‍(0), ക്യാപ്റ്റന്‍ സച്ചിന് ബേബി(2) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. മൂന്നാം ഓവറില്‍ തന്നെ രോഹന് കുന്നുമ്മലിനെ വിവ്രാന്ത് ശര്‍മയുടെ കൈകളിലെത്തിച്ചാണ് അക്വിബ് നബി വികറ്റ് വേട്ട തുടങ്ങിയത്.
അതേ ഓവറിലെ അവസാന പന്തില്‍ ഷോണ്‍ റോജറെ കനയ്യ വധ്വാന്റെ കൈകളിലെത്തിച്ച് അക്വിബ് നബി കേരളത്തിന് ഇരട്ടപ്രഹമേല്‍പ്പിച്ചു. പിന്നാലെ ക്യാപ്റ്റന്‍ സച്ചിന് ബേബിയെ കൂടി ബൗള്‍ഡാക്കി അക്വിബ് നബി കേരളത്തെ 11-3 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയിലാക്കുകയായിരുന്നു.
പിന്നാലെ ജലജ് സക്സേന (67) - അക്ഷയ് ചന്ദ്രന് (29) സഖ്യം കൂട്ടിചേര്‍ത്ത 94 റണ്‍സാണ് കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അക്വിബ് നബി ബ്രേക്ക് ത്രൂമായെത്തി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സക്സേന പുറത്ത്. 78 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും ആറ് ഫോറും നേടി. അതേ സ്കോറില്‍ അക്ഷയ് ചന്ദ്രനെയും (29) നഷ്ടമായതോടെ കേരളം വീണ്ടും തകര്‍ച്ചയിലായി.
മുഹമ്മദ് അസറുദ്ദീന് (15), ആദിത്യ സര്‍വാതെ (1) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചതുമില്ല. നിധീഷ് വാലറ്റത്ത് നിര്‍ണായക സംഭാവന നല്കി. എന്നാല്‍ സഹില്‍ ലോത്ര റിട്ടേണ്‍ ക്യാച്ചില്‍ മടക്കി. ഏഴിന് 137 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ നിധീഷ് - സല്മാന് സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്ത് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ബേസില്‍ തമ്പിയും (0) പുറത്തായി.
നേരത്തെ 228-8 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ജമ്മു കശ്മീര്‍ ജമ്മു കശ്മീര്‍ ഒന്നാം ഇന്നിംഗ്സില്‍ 280 റണ്‍സിന് പുറത്തായിരുന്നു. വാലറ്റക്കാരുടെ ചെറുത്തു നില്‍പ്പിന്റെ കരുത്തിലാണ് ജമ്മു കശ്മീര്‍ ഭേദപ്പെട്ട സ്കോറിലെത്തിയത്.