കട്ടക്ക് ഏകദിനം: ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ
Sunday, February 9, 2025 5:29 PM IST
കട്ടക്ക്: ഇന്ത്യക്കെതിരായ ഏകദിന പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ. 49.5 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 304 റൺസാണ് ഇംഗ്ലണ്ട് എടുത്തത്.
ജോ റൂട്ടിന്റെയും ബെൻ ഡക്കറ്റിന്റെയും ലിയാം ലിവിംഗ്സ്റ്റണിന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. ജോ റൂട്ടും ബെൻ ഡക്കറ്റും അർധ സെഞ്ചുറി നേടി. 69 റൺസെടുത്ത ജോ റൂട്ടാണ് ടോപ് സ്കോറർ. ഡക്കറ്റ് 65 റൺസും ലിവിംഗ്സ്റ്റൺ 41 റൺസും ബട്ട്ലർ 34 റൺസും ബ്രൂക്ക് 31 റൺസും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് ഷമിയും ഹർഷിത് റാണയും ഹർദിക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതം എടുത്തു.