ഉത്തർപ്രദേശിൽ കുംഭമേളയിൽ നിന്ന് തീർഥാടകരുമായി മടങ്ങിയ എസ്യുവി ട്രക്കുമായി കൂട്ടിയിടിച്ചു; നാല് മരണം
Sunday, February 9, 2025 4:48 PM IST
സോൻഭദ്ര: കുംഭമേളയിൽ പങ്കെടുത്ത തീർഥാടകരുമായി മടങ്ങിയ എസ്യുവി ട്രക്കുമായി കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു.
ഉത്തർപ്രദേശിലെ ദർണാഖർ ഗ്രാമത്തിൽവച്ചാണ് അപകടമുണ്ടായത്. 30കാരിയായ ലക്ഷ്മി ഭായി, 37കാരനായ അനിൽ പ്രധാൻ, 58 കാരനായ താക്കൂർ റാം യാദവ്, 56കാരനായ രുക്മണി യാദവ് എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് ഛത്തീസ്ഗഡിലെ റായ്പുരിൽ നിന്നുള്ള വിശ്വാസികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ ബഹാമണി കമ്യൂണിറ്റി സെന്ററിൽ ചികിത്സയിലാണ്.