ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ്
Sunday, February 9, 2025 1:20 PM IST
കട്ടക്ക്: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു.
ആദ്യ ഏകദിന ടീമിൽനിന്നും രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. വിരാട് കോഹ്ലി ടീമിൽ തിരിച്ചെത്തി. യശ്വസി ജയ്സ്വാളിനെ മാറ്റിയാണ് കോഹ്ലിയുടെ മടങ്ങിവരവ്. കുൽദീപ് യാദവിനു പകരം വരുണ്‍ ചക്രവത്തിയെയും ടീമിൽ ഉൾപ്പെടുത്തി.
മൂന്ന് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. മാർക്ക് വുഡ്, ഗസ് ആറ്റ്കിൻസണ്, ജാമി ഓവർട്ടണ് എന്നിവരെയാണ് ഇന്ന് അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയത്.