കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി. ഇ​ന്ന് രാ​വി​ലെ​യാ​ണ് കോ​ഴി​ക്കോ​ട്ടെ എം.​ടി​യു​ടെ വീ​ട്ടി​ൽ സു​രേ​ഷ് ഗോ​പി​യെ​ത്തി​യ​ത്.

എം.​ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സു​രേ​ഷ് ഗോ​പി സം​സാ​രി​ച്ചു. എം.​ടി​യ്ക്കൊ​പ്പ​മു​ള്ള ഓ​ര്‍​മ​ക​ളും പ​ങ്കു​വ​ച്ചു.

എം.​ടി​യു​ടെ ഭാ​ര്യ സ​ര​സ്വ​തി ടീ​ച്ച​റോ​ടും മ​ക​ള്‍ അ​ശ്വ​തി​യോ​ടും സു​രേ​ഷ് ഗോ​പി സം​സാ​രി​ച്ചു. വ​ട​ക്ക​ൻ വീ​ര​ഗാ​ഥ​യു​ടെ ഓ​ർ​മ​ക​ളും തി​ര​ക്ക​ഥ​യു​ടെ പ്ര​സ​ക്തി​യും പ​ങ്കു​വ​ച്ച സു​രേ​ഷ് ഗോ​പി മ​ല​യാ​ള​ത്തി​ന്‍റെ ക​ലാ​മ​ഹ​ത്വ​മാ​ണ് എം​ടി എ​ന്ന് അ​നു​സ്മ​രി​ച്ചു.