വ​യ​നാ​ട്: പാ​ടി​വ​യ​ലി​ൽ ന​ടു​റോ​ഡി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി. ത​ല​നാ​രി​ഴ​യ്ക്ക് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി ര​ക്ഷ​പ്പെ​ട്ടു.

മേ​പ്പാ​ടി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രി മു​ർ​ഷി​ദ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. നൈ​റ്റ് ‍ഡ്യൂ​ട്ടി​ക്കാ​യി പോ​ക​വേ​യാ​ണ് മു​ർ​ഷി​ദ കാ​ട്ടാ​ന​യു​ടെ മു​ൻ​പി​ൽ പെ​ട്ട​ത്.

വ​ള​വ് തി​രി​ഞ്ഞു വ​ര​വേ കാ​ട്ടാ​ന​യു​ടെ മു​ൻ​പി​ൽ പെ​ടു​ക​യാ​യി​രു​ന്നു. വ​ണ്ടി വെ​ട്ടി​ച്ച് മു​ന്നോ​ട്ട് പോ​യ​തു കൊ​ണ്ട് മു​ർ​ഷി​ദ ര​ക്ഷ​പ്പെ​ട്ടു. ആ​ന പി​ന്നാ​ലെ വ​രാ​തി​രു​ന്ന​തും ര​ക്ഷ​യാ​യി. അ​പൂ​ർ​വ​മാ​യി ആ​ന പ്ര​ദേ​ശ​ത്ത് ഇ​റ​ങ്ങാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.