പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി​യി​ലെ ബ്രൂ​വ​റി നി​ർ​മാ​ണ​ത്തി​ന് കൃ​ഷി​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പും. മ​ദ്യ നി​ർ​മാ​ണ ശാ​ല​യ്ക്കാ​യി ഭൂ​മി ത​രം മാ​റ്റി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കൃ​ഷി​വ​കു​പ്പാ​ണ് ആ​ദ്യം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

ഈ ​ഭൂ​മി​യി​ൽ 2008 വ​രെ നെ​ൽ​ക്കൃ​ഷി ചെ​യ്തി​രു​ന്നു. അ​തി​നാ​ലാ​ണ് ഡാ​റ്റ ബാ​ങ്കി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് കാ​ട്ടി എ​ല​പ്പു​ള്ളി കൃ​ഷി ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

ഇ​ത് 2024 ഓ​ഗ​സ്റ്റ് 29നാ​യി​രു​ന്നു. റ​വ​ന്യൂ വ​കു​പ്പ് ഭൂ​മി ത​രം​മാ​റ്റം ചെ​യ്യാ​നു​ള്ള അ​പേ​ക്ഷ ത​ള്ളി​യ​ത് ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.