പാലക്കാട്ട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
Sunday, February 9, 2025 7:41 AM IST
പാലക്കാട്: ഉപ്പുംപാടത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഉപ്പുംപാടം സ്വദേശി ചന്ദ്രികയാണ് കൊല്ലപ്പെട്ടത്.
വീടിനുള്ളിൽ വഴക്കുണ്ടായതിന് പിന്നാലെയാണ് സംഭവം. ഗുരുതര പരിക്കേറ്റ ഭർത്താവ് രാജനെ ആശുപത്രിയിലേക്കു മാറ്റി.
തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചുവരുകയാണ്.
വീടിനകത്ത് വച്ച് പരസ്പരം വഴക്കിട്ടതിനിടെ രാജൻ ചന്ദ്രികയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇതിനുശേഷം രാജൻ സ്വയം കുത്തിപരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
കുടുംബ വഴക്കിനെ തുടര്‍ന്ന് രാജൻ പലപ്പോഴായി ഭാര്യയെ പരിക്കേൽപ്പിച്ചിരുന്നു. താഴത്തെ നിലയിലാണ് ഇവര്‍ പരസ്പരം വഴക്കിട്ടത്. ശബ്ദം കേട്ട് മുകളിലത്തെ നിലയിൽ നിന്ന് താഴേ എത്തിയ മകളാണ് അമ്മയും അച്ഛനും ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്രികയെ രക്ഷിക്കാനായില്ല.
ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി. രാജന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്.