കാണാതായ സ്കൂൾ വിദ്യാർഥിനികൾ തൂങ്ങി മരിച്ചനിലയിൽ
Sunday, February 9, 2025 2:03 AM IST
ഭുവനേശ്വർ: ഒഡീഷയിലെ മാൽകൻഗിരി ജില്ലയിലെ വനത്തിൽ രണ്ട് പെൺകുട്ടികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്കൂൾ യൂണിഫോം ധരിച്ച ഇരുവരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
രണ്ട് ദിവസമായി പെൺകുട്ടികളെ കാണാതായിരുന്നു. ഇരുവരും ഏഴാം ക്ലാസ് വിദ്യാർഥികളാണ്. കുട്ടികളെ കാണാതായതായി ഇരുവരുടെയും മാതാപിതാക്കൾ വ്യാഴാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു.
നാട്ടുകാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.