ഐഎസ്എൽ: ഈസ്റ്റ് ബംഗാളിനെതിരെ ചെന്നൈയിൻ എഫ്സിക്ക് ജയം
Saturday, February 8, 2025 11:55 PM IST
കോൽക്കത്ത: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെന്നൈയിൻ വിജയിച്ചത്.
വിൽമർ ജോർദനും ഡാനിയൽ ചീമ ചുക്കുവും ചെന്നൈയിനായി ഗോൾ നേടി. നിഷു കുമാറിന്റെ ഓൺ ഗോളും ചെന്നൈയിന്റെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ ചെന്നൈയിൻ എഫ്സിക്ക് 21 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് ചെന്നൈയിൻ എഫ്സി.