അഡ്വ. ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷൻ
Saturday, February 8, 2025 9:10 PM IST
തൃശൂര്‍: അഡ്വ. ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷനാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍ദ്ദേശം അംഗീകരിച്ചതായി എഐസിസി വാര്‍ത്താക്കുറിപ്പിറക്കി. നിലവില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവാണ് ടാജറ്റ്.
തമ്മിലടിയെ തുടര്‍ന്ന് എട്ട് മാസമായി തൃശൂര്‍ ഡിസിസിക്ക് അധ്യക്ഷനില്ലായിരുന്നു. വി.കെ.ശ്രീകണ്ഠന് എംപിക്ക് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. ആരെയും ഒഴിവാക്കാനല്ല എല്ലാവരെയും കൂട്ടിച്ചേർക്കാൻ ആണ് ലക്ഷ്യമിടുന്നതെന്ന് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
"സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് പാർട്ടി കടന്നുപോകുന്നത്. പാർട്ടിയെ ജില്ലയിൽ തിരിച്ചുകൊണ്ടുവരുക എന്നതാണ് ലക്ഷ്യം. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനത്തിന് പാർട്ടിയെ സജ്ജമാക്കും.'-അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.