ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ്സിക്ക് തകർപ്പൻ ജയം
Saturday, February 8, 2025 7:59 PM IST
ഹൈദരാബാദ്: ഐഎസ്എല്ലിൽ മുഹമ്മദൻസ് എസ്സിക്കെതിരായ മത്സരത്തിൽ ഹൈദരാബാദിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹൈദരാബാദ് വിജയിച്ചത്.
അലൻ മിറാൻഡയും റാംലഞ്ചുംഗയും ജോസഫ് സണ്ണിയുമാണ് ഹൈദരാബാദിനായി ഗോളുകൾ നേടിയത്. മക്കൻ ചോതെയാണ് മുഹമ്മദൻസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഹൈദരാബാദ് എഫ്സിക്ക് 16 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ 12-ാം സ്ഥാനത്താണ് ഹൈദരാബാദ് എഫ്സി.