തിരുവനന്തപുരം വിമാനത്താവളത്തിൽ അസാധാരണ സാഹചര്യമില്ലെന്ന് അധികൃതർ
Saturday, February 8, 2025 7:31 PM IST
തിരുവനന്തപുരം: വിമാനത്താവളത്തിൽ അസാധാരണ സാഹചര്യമില്ലെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ. വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെയാണ് അധികൃതരുടെ പ്രതികരണം.
തിരുവനന്തപുരം വിമാനത്താവളം എന്ന് സന്ദേശത്തിൽ ഇല്ലെന്നും അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയോടെ ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്.
സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. വിമാനത്താവള പരിസരത്ത് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.