പകുതിവില തട്ടിപ്പ്; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ
Saturday, February 8, 2025 6:57 PM IST
മലപ്പുറം: പകുതിവില തട്ടിപ്പിൽ മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ. ബഷീർ എന്നയാളണ് അറസ്റ്റിലായത്.
കോട്ടക്കുന്ന് അഗ്രോ ആന്റ് പൗൾട്രി ഫാർമേഴ്സ് ചെയർമാൻ ആണ് അറസ്റ്റിലായ ബഷീർ. കാടാമ്പുഴ സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്.
ബഷീർ ചെയർമാനായ ഫൗണ്ടേഷൻ വഴി നഷ്ടമായത് 4.22 കോടി രൂപയാണ്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.