നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു
Saturday, February 8, 2025 5:53 PM IST
മലപ്പുറം: നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞ് പ്രദേശത്ത് പരിഭ്രാന്തി പരത്തി. മാരിയമ്മൻ ദേവീ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്.
സമീപത്ത് ഉണ്ടായിരുന്ന സ്കൂട്ടർ ആന എടുത്ത് എറിയുകയും മരങ്ങൾ അടക്കം പിഴുത് എറിയുകയും ചെയ്തു.
ആനയെ കയർ ഉപയോഗിച്ച് കെട്ടിയെങ്കിലും ഇത് പൊട്ടിച്ച് ആന വീണ്ടും പോകുകയായിരുന്നു. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്ത് എത്തി ആനയെ വടം ഉപയോഗിച്ച് കെട്ടിയെങ്കിലും ആന ശാന്തനായിട്ടില്ല.