തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോണ്‍ ആക്രമണ ഭീഷണി
Saturday, February 8, 2025 4:25 PM IST
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി സന്ദേശം. ഇന്ന് ഉച്ചയോടെ ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്.
സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. വിമാനത്താവള പരിസരത്ത് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.
ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നൽകിയത്.