ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും; പരാജയം സമ്മതിച്ച് കേജരിവാൾ
Saturday, February 8, 2025 2:49 PM IST
ന്യൂഡൽഹി: ഡൽഹിയിൽ ആംആദ്മി പാർട്ടി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് അരവിന്ദ് കേജരിവാൾ. തന്റെ പാർട്ടി പ്രവർത്തകരിൽ വലിയ അഭിമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വലിയ രീതിയിൽ പോരാടൻ സാധിച്ചു. പ്രവർത്തകർ എല്ലാവരും വലിയ ശ്രമം നടത്തി. എന്നാൽ പരാജയപ്പെട്ടു. അത് അംഗീകരിക്കുന്നു.
ബിജെപി നിരവധി വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. ആ വാഗ്ദാനം ബിജെപി പാലിക്കുമെന്ന് കരുതുന്നുവെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.