തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട വ​ല്ല​ക്കു​ന്നി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​രു​വ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ക​രു​വ​ന്നൂ​ർ മം​ഗ​ല​ൻ വീ​ട്ടി​ൽ വ​ർ​ഗീ​സ് മ​ക​ൻ സ​ജി​ത്ത് (58) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ല്ലേ​റ്റും​ക​ര​യി​ൽ ഫ്രൂ​ട്ട്സ് ക​ട ന​ട​ത്തു​ന്ന സ​ജി​ത്ത് ക​ട അ​ട​ച്ച് സ്കൂ​ട്ട​റി​ൽ മ​ട​ങ്ങു​ന്പോ​ൾ എ​തി​രെ നി​ന്നു വ​ന്ന ബു​ള​ള​റ്റി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഉ​ട​ൻ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​വി​ഡ് കാ​ല​ത്ത് ഗ​ൾ​ഫി​ൽ നി​ന്നു മ​ട​ങ്ങി​യ സ​ജി​ത്ത് ക​ല്ലേ​റ്റും​ക​ര​യി​ൽ ക​ട ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. അ​മ്മ: ഫി​ലോ​മി​ന. ഭാ​ര്യ: റാ​ണി. മ​ക്ക​ൾ: മേ​ഘ, എ​ൽ​മീ​റ. മ​രു​മ​ക​ൻ : ആ​ൽ​വി​ൻ. സം​സ്കാ​രം ഇ​ന്നു വൈ​കീ​ട്ട് 4.30 ന് ​ക​രു​വ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.