കേജരിവാൾ പണം കണ്ട് മതിമറന്നുവെന്ന് അണ്ണാ ഹസാരെ
Saturday, February 8, 2025 11:35 AM IST
ന്യൂഡൽഹി: അരവിന്ദ് കേജരിവാൾ പണം കണ്ട് മതിമറന്നുവെന്ന് ഗാന്ധിയൻ അണ്ണാ ഹസാരെ. തന്റെ മുന്നറിയിപ്പുകൾ കേജരിവാൾ ചെവിക്കൊണ്ടില്ല. സ്ഥാനാർഥികൾ സംശുദ്ധരായിരിക്കണമെന്ന് അണ്ണാ ഹസാരെ പറഞ്ഞു.
ഡൽഹിയിൽ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ആംആദ്മിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ 26 സീറ്റുകളിലാണ് ആംആദ്മി ലീഡ് ചെയ്യുന്നത്.
ബിജെപി കേവല ഭൂരിപക്ഷത്തിനാവശ്യമായ ലീഡും കടന്ന് മുന്നേറുകയാണ്. 44 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്.