കോൺഗ്രസും എഎപിയും ഒന്നിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നു: സഞ്ജയ് റാവത്ത്
Saturday, February 8, 2025 10:42 AM IST
മുംബൈ: ഡൽഹിയിൽ കോൺഗ്രസും ആംആദ്മിയും (എഎപി) ഒന്നിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നുവെന്ന് ശിവസേന ഉദ്ദവ് പക്ഷം നേതാവ്. സഞ്ജയ് റാവത്ത്.
കോൺഗ്രസും എഎപിയും ഒന്നിക്കാത്തതിൽ നിരാശയുണ്ട്. കോൺഗ്രസിന്റെയും എഎപിയുടെയും ശത്രു ബിജെപിയാണ്.
കോൺഗ്രസും എഎപിയും ഒന്നിച്ചിരുന്നെങ്കിൽ ആദ്യ മണിക്കൂറിൽ തന്നെ വിജയിക്കുമായിരുന്നുവെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.