മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി
Saturday, February 8, 2025 10:30 AM IST
ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ. ഡൽഹിയിൽ ബിജെപിയുടെ ലീഡ് കേവല ഭൂരിപക്ഷവും മുന്നേറുന്നതിനിടെയാണ് ബിജെപി അധ്യക്ഷന്റെ പ്രതികരണം.
ഡൽഹിയിൽ ബിജെപി വിജയാഘോഷവും ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒൗദ്യോഗിക കണക്ക് അനുസരിച്ച് 41 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ആംആദ്മി പാർട്ടി 27 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോണ്ഗ്രസ് സംപൂജ്യരാണ്.