മനീഷ് സിസോദിയ ലീഡ് തിരിച്ചു പിടിച്ചു
Saturday, February 8, 2025 9:25 AM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്ന ഡൽഹിയിൽ ആംആദ്മിയുടെ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ലീഡ് തിരിച്ചു പിടിച്ചു. ജംഗ്പുരയിലാണ് മനീഷ് സിസോദിയ ജനവിധി തേടിയിരിക്കുന്നത്.
ബിജെപിയുടെ തർവീന്ദർ സിംഗ് മർവയെ പിന്നിലാക്കിയാണ് സിസോദിയ ലീഡ് ഉയർത്തിയത്. സിസോദിയ ഉൾപ്പെടെ ഒൻപത് സ്ഥാനാർഥികളാണ് ജംഗ്പുരയിൽ ജനവിധി തേടിയത്.