നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച ആൺസുഹൃത്ത് പിടിയിൽ
Friday, February 7, 2025 7:46 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വനിതാ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കൊടങ്ങാവിള സ്വദേശി സച്ചു എന്ന വിപിൻ ആണ് പിടിയിലായത്.
നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സൂര്യക്ക് (28) ആണ് വെട്ടേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് സംഭവം.
സൂര്യയുടെ വീട്ടിൽ കയറി ആൺസുഹൃത്ത് ആക്രമിക്കുകയായിരുന്നു. ശേഷം ഇയാളും സുഹൃത്തുക്കളും ചേർന്ന് സൂര്യയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച ശേഷം കടന്നുകളയുകയായിരുന്നു.