ഐഎസ്എൽ: ഒഡീഷ എഫ്സിക്കെതിരെ എഫ്സി ഗോവയ്ക്ക് ജയം
Thursday, February 6, 2025 9:59 PM IST
പനാജി: ഐഎസ്എല്ലിൽ ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിൽ എഫ്സി ഗോവയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എഫ്സി ഗോവ വിജയിച്ചത്.
ബ്രൈസൺ ഡൂബൻ ഫെർണാണ്ടസിന്റെ ഗോളും ഒഡീഷ താരം ലാൽത്താതാങ്ക കൗളിംഗിന്റെ ഓൺ ഗോളുമാണ് ഗോവയുടെ ഗോൾപട്ടികയിലുള്ളത്. മലയാളി താരം രാഹുൽ കെപിയാണ് ഒഡീഷയ്ക്കായി ഗോൾ നേടിയത്.
വിജയത്തോടെ എഫ്സി ഗോവയ്ക്ക് 36 പോയിന്റായി. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് എഫ്സി ഗോവ. 25 പോയിന്റുള്ള ഒഡീഷ എഫ്സി ഏഴാമതാണ്.